കുടുംബത്തിന്‍റെ ആരംഭം
നാലാം നൂറ്റാണ്ടില്‍ പാലയൂര്‍
പള്ളിയുടെ വടക്കുഭാഗത്ത് താമസിച്ചിരുന്ന തളിക്കുളം നസ്രാണി കുടുംബത്തിലെ കാരണവരുടെ പിന്‍ഗാമികള്‍
കുറവിലങ്ങാട് അടുത്ത് കാളികാവ് എന്ന സ്ഥലത്ത്
താമസമാക്കി. ഈ കാരണവരുടെ പിന്‍ഗാമികളില്‍ ഉലഹന്നന്‍ മറിയം ദമ്പതികള്‍ എട്ടാം നൂറ്റാണ്ടില്‍ കൂത്താട്ടുകുളത്തും
ഇവരുടെ പിന്‍ഗാമികളില്‍ പത്രോസ് ഏലി ദമ്പതികള്‍ കൊരട്ടിയില്‍ കല്ലുവെട്ടംകുഴിയില്‍ എന്ന പേരിലും
താമസിമാക്കി. പത്രോസ് ഏലി ദമ്പതികളുടെ മൂത്തപുത്രന്‍ ഉലഹന്നന്‍ ഭാര്യ മറിയ സമേതം പതിനച്ചാം നൂറ്റാ-ണ്ടില്‍ കുടവെച്ചൂര്‍
പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ എ.ഡി. 1463 ആണ്ടില്‍ സ്ഥാപിതമായ
ക്രൈസ്തവ ദേവാലയ ഇടവകയില്‍ വൈക്കത്തുവന്നു താമസിച്ചു. ഈ ദമ്പതികള്‍ അന്ന് അറിയപ്പെട്ടിരുന്നത് കൊച്ചുപറമ്പില്‍ എന്ന വീട്ടുപേരിലാണ്. പ്രസ്തുത ദമ്പതികളുടെ ആറു പുത്രന്‍മാരില്‍, മത്തായി, ഉലഹന്നന്‍, ഔസേപ്പ്, വര്‍ഗീസ്, ദേവസ്യ എന്നീ 5 പുത്രന്‍മാര്‍ എ.ഡി. 1515 -ല്‍ ആരക്കുഴ മേമടങ്ങില്‍ താമസിച്ചു. ആറാമത്തെ പുത്രന്‍ തറവാട്ടില്‍ താമസിച്ചു.
തറവാട്ടില്‍ താമസിച്ച
അബ്രാഹത്തിന്റെ പിന്‍ഗാമികളില്‍ ഒരാളായ വര്‍ക്കി
ആരക്കുഴ നിന്നും നടുക്കരക്കു താമസം മാറ്റുകയും ചെറുപറമ്പി ല്‍ എന്ന വീട്ടുപേരു
സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത വര്‍ക്കി, ആരക്കുഴ ഇടവകയിലെ
പ്രധാനികളി ല്‍ ഒരാളായ മുടിയി ല്‍ ഇട്ടിച്ചെറിയ തരകന്റെ സഹോദരി ത്രേസ്യയെ വിവാഹം ചെയ്തു. ഈ വര്‍ക്കി - മറിയം
ദമ്പതികളാണ് നമ്മുടെ കുടുംബസ്ഥാപകര്‍.
No comments:
Post a Comment